രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ പദയാത്രയ്‌ക്ക്‌ ആലപ്പുഴ ജില്ലയില്‍ വന്‍ വരവേല്‍പ്പ്‌

0

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ പദയാത്രയ്‌ക്ക്‌ ആലപ്പുഴ ജില്ലയില്‍ വന്‍ വരവേല്‍പ്പ്‌. ജില്ലാ അതിര്‍ത്തിയായ ഓച്ചിറയില്‍ ഡി.സി.സി. പ്രസിഡന്റ്‌ ബി. ബാബുപ്രസാദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആവേശപൂര്‍വം രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. റോഡിന്റെ ഇരുവശങ്ങളിലും വന്‍ജനാവലിയുമുണ്ടായിരുന്നു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം.ജെ.ജോബ്‌, കെ.പി. ശ്രീകുമാര്‍, രാഷ്‌ട്രീയകാര്യ സമിതിയംഗങ്ങളായ എം. ലിജു, ഷാനിമോള്‍ ഉസ്‌മാന്‍, കെ.പി.സി.സി. നിര്‍വാഹക സമിതിയംഗങ്ങളായ ഡി. സുഗതന്‍, എം. മുരളി, ജോണ്‍സണ്‍ ഏബ്രഹാം എന്നിവര്‍ ജാഥയ്‌ക്ക്‌ നേതൃത്വം നല്‍കി.
നാലു ദിവസമായി 90 കിലോമീറ്ററാണ്‌ ആലപ്പുഴ ജില്ലയിലെ പര്യടനം. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ദൂരം ജാഥ കടന്നുപോകുന്ന ജില്ലയും ആലപ്പുഴയാണ്‌. രണ്ടാം ദിവസമായ ഇന്നത്തെ പര്യടനം ഹരിപ്പാട്ടുനിന്നാരംഭിച്ച്‌ ആലപ്പുഴ മെഡിക്കല്‍ കോളജിനു സമീപം അവസാനിക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകരും ആലപ്പുഴയില്‍ വിവിധ ദിവസങ്ങളിലായി പദയാത്രയില്‍ അണിനിരക്കും.

Leave a Reply