കുളിമുറി ദൃശ്യങ്ങൾ ചോർന്ന സംഭവം: പ്രതിഷേധവുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ; രണ്ട് ദിവസത്തേയ്ക്ക് അടച്ചിട്ട് സർവകലാശാല

0

ചണ്ഡീഗഢ്: സർവകലാശാലയിലെ വനിത ഹോസ്റ്റലിൽ നിന്നും സുഹൃത്തുക്കളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപിച്ചതിനെച്ചൊല്ലി പ്രതിഷേധം ശക്തമാകുന്നു. നീതി വേണമെന്ന് മുദ്രാവാക്യം ഉയർത്തി ആയിരക്കണക്കിന് വിദ്യാർത്ഥികൾ സർവ്വകലാശാലയ്ക്ക് മുന്നിൽ തടിച്ചുകൂടി. ഹോസ്റ്റലിലെ അറുപതോളം പെൺകുട്ടികൾ കുളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നതാണ് കേസ്. കോളേജിലെ ഒരു വിദ്യാർത്ഥി തന്നെയണ് വീഡിയോ പുറത്തുവിട്ടത്. സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

17 ന് ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിനി നിരവധി പെൺകുട്ടികളുടെ വീഡിയോ എടുത്ത് കാമുകന് അയച്ചുവെന്ന് ഹോസ്റ്റലിലെ പെൺകുട്ടികൾ ആരോപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബഹളം വർധിച്ചപ്പോൾ വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി. പ്രതിയായ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ ഷിംലയിൽ താമസിക്കുന്ന കാമുകനെക്കുറിച്ച് വിവരം ലഭിച്ചു. ഇയാളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രി വൈകിയും സർവ്വകലാശാല ക്യാമ്പസിൽ നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്തി. തർക്കം രൂക്ഷമായതിനെ തുടർന്ന് രണ്ട് ദിവസത്തേയ്ക്ക് സർവ്വകലാശാല അടച്ചിട്ടിരിക്കുകയാണ്. കുറ്റാരോപിതയായ കുട്ടി സ്വന്തം വീഡിയോ എടുത്ത് കാമുകന് അയച്ചു കൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് സർവ്വകലാശാല പറയുന്നത്.

വിദ്യാർത്ഥികൾ അഞ്ചിന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.

അബോധാവസ്ഥയിലോ ആശുപത്രിയിലോ ആയ വിദ്യാർത്ഥികൾക്ക് അഡ്മിനിസ്‌ട്രേഷൻ നഷ്ടപരിഹാരം നൽകണം.
എല്ലാ വാർഡൻമാരെയും മാറ്റണം
പോലീസ് സുതാര്യമായ അന്വേഷണം നടത്തണം. എല്ലാ കാര്യങ്ങളും വിദ്യാർത്ഥികളെ അറിയിക്കണം.
പ്രകടനത്തിനിടെ ഫോൺ കേടായ വിദ്യാർത്ഥികൾക്ക് പുതിയ ഫോൺ നൽകണം.
വൈസ് ചാൻസലർ വന്ന് വിദ്യാർത്ഥികളുടെ മുന്നിൽ സംസാരിക്കണം, വിഷയത്തിൽ സർവകലാശാലയുടെ പരസ്യ പ്രസ്താവന വരണം.
സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഉത്തരവിട്ടിട്ടുണ്ട്. അതേസമയം വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി നിരവധി നേതാക്കളും ചലച്ചിത്രതാരങ്ങളും രംഗത്തെത്തി. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് സർവകലാശാല അവധി പ്രഖ്യാപിച്ചു. പ്രതിഷേധ സമരത്തിനിടെ വിദ്യാര്‍ത്ഥിനികളിൽ ചിലര്‍ ആത്മഹത്യ ഭീഷണി മുഴക്കിയത് രംഗം പ്രക്ഷുബ്ധമാക്കിയിരുന്നു. ഏതാണ്ട് നാലായിരത്തോളം പെണ്‍കുട്ടികളാണ് ചണ്ഡീഗഢ് സര്‍വ്വകലാശാല ഹോസ്റ്റലിൽ താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here