തരിശ് ഭൂമി കൃഷിയോഗ്യമാക്കി

0

രായമംഗലം പഞ്ചായത്തിലെ കോന്നിക്കമാലി എച്ചിലക്കോട് പാടത്ത് നെൽകൃഷി ആരംഭിച്ചു, പഞ്ചായത്ത്‌ പ്രസിഡന്റ് എൻ പി അജയകുമാർ വിത്ത് വിതക്കൽ ഉദ്ഘാടനം ചെയ്തു, 35 ഏക്കറോളം തരിശ്ഭൂമിയാണ് കൃഷിയോഗ്യമാക്കിയത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഷൈനി വർഗീസ്, ശാരദ മോഹൻ, ബ്ലോക്ക്‌ മെമ്പർ അംബിക മുരളീധരൻ, വാർഡ് മെമ്പർമാരായ ടിൻസി ബാബു, ജോയ് പൂണേലി, മിനി നാരായണൻകുട്ടി, കീഴില്ലം സഹകരണ ബാങ്ക് പ്രസിഡന്റ് ആർ എം രാമചന്ദ്രൻ, വിവിധ കർഷക പ്രധിനിധികളും പങ്കെടുത്തു

Leave a Reply