ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന നാലു ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തി

0

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന നാലു ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തി. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷേക്ക് ഹസീനയും ചർച്ച നടത്തും.

പ്ര​തി​രോ​ധം, വാ​ണി​ജ്യം, ന​ദീ​ജ​ലം പ​ങ്കി​ട​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. 2019ലാ​ണ് ഷേ​ക്ക് ഹ​സീ​ന ഇ​തി​നു​മു​ന്പ് ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു, ഉ​പ​രാ​ഷ്‌​ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ എ​ന്നി​വ​രു​മാ​യി ഷേ​ക്ക് ഹ​സീ​ന കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഷേ​ക്ക് ഹ​സീ​ന​യു​മാ​യി ഇ​ന്ന​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബം​ഗ്ലാ​ദേ​ശ് വാ​ണി​ജ്യ​മ​ന്ത്രി ടി​പ്പു മു​ൻ​ഷി, റെ​യി​ൽ​വേ മ​ന്ത്രി മു​ഹ​മ്മ​ദ് നൂ​റു​ൾ ഇ​സ്‌​ലാം സു​ജ​ൻ, ലി​ബ​റേ​ഷ​ൻ വാ​ർ മ​ന്ത്രി എ.​കെ.​എം. മു​സ​മ്മ​ൽ ഹ​ഖ് എ​ന്നി​വ​രും ഷേ​ക്ക് ഹ​സീ​ന​യ്ക്കൊ​പ്പം ഇ​ന്ത്യ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

Leave a Reply