ലോക ഹൃദയ ദിനാഘോഷം നടത്തി

0

ലോക ഹൃദയ ദിനാഘോഷത്തിന്റെ ഭാഗമായി പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹൃദ്രോഗ ചികിത്സാ വിഭാഗത്തില്‍ ചികിത്സ തേടി സുഖം പ്രാപിച്ചവരുടെ സംഗമവും ചെസ്‌റ്റ്‌ പെയിന്‍ സെന്ററിന്റെ ഉദ്‌ഘാടനവും സഹകരണ, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു.
കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ഹൃദ്രോഗ ചികിത്സയില്‍ മികച്ച സേവനം മിതമായ നിരക്കില്‍ ജനങ്ങളിലെത്തിക്കാന്‍ മാര്‍ സ്ലീവാ മെഡിസിറ്റിക്ക്‌ സാധിച്ചെന്നു മാനേജിങ്‌ ഡയറക്‌ടര്‍ മോണ്‍. ഡോ. ജോസഫ്‌ കണിയോടിക്കല്‍ പറഞ്ഞു.
ഹൃദയസംബന്ധമായ പലവിധ രോഗങ്ങള്‍ വന്ന്‌ മെഡിസിറ്റിയില്‍ ചികിത്സ ലഭിച്ചവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. മികച്ച ചികിത്സ ലഭ്യമാക്കാന്‍ കോംപ്രിഹെന്‍സീവ്‌ ചെസ്‌റ്റ്‌ പെയിന്‍ സെന്ററിന്റെ ഉദ്‌ഘാടനവും ഇതിനോടൊപ്പം നടന്നു.ആശുപത്രി മാനേജിങ്‌ ഡയറക്‌ടര്‍ മോണ്‍. ഡോ. ജോസഫ്‌ കണിയോടിക്കല്‍, കാര്‍ഡിയാക്‌ സയന്‍സ്‌ വിഭാഗം ഡോക്‌ടര്‍മാരായ പ്രഫ. ഡോ . രാജു ജോര്‍ജ്‌, ഡോ. കൃഷ്‌ണന്‍ സി, ഡോ. ബിബി ചാക്കോ, ഡോ. രാജീവ്‌ ഏബ്രഹാം, ഡോ. പി.എന്‍. നിതീഷ്‌ എന്നിവര്‍ പങ്കെടുത്തു.

Leave a Reply