കോടികൾ വാഗ്ദാനം ചെയ്ത് എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപി ശ്രമിക്കുന്നതായി ആരോപിച്ച് നടത്തിയ വിശ്വാസ വോട്ടെടുപ്പിൽ ഒരാളുടെയും കൂറുമാറ്റമില്ലാതെ ഡൽഹിയിലെ അരവിന്ദ് കേജരിവാൾ സർക്കാർ വിശ്വാസ വോട്ടു നേടി

0

ന്യൂഡൽഹി: കോടികൾ വാഗ്ദാനം ചെയ്ത് എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപി ശ്രമിക്കുന്നതായി ആരോപിച്ച് നടത്തിയ വിശ്വാസ വോട്ടെടുപ്പിൽ ഒരാളുടെയും കൂറുമാറ്റമില്ലാതെ ഡൽഹിയിലെ അരവിന്ദ് കേജരിവാൾ സർക്കാർ വിശ്വാസ വോട്ടു നേടി.

നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് 58 വോ​ട്ടു നേ​ടി​യാ​ണ് കേ​ജ​രി​വാ​ൾ വി​ജ​യം ഉ​റ​പ്പി​ച്ച​ത്. എ​ഴു​പ​തം​ഗ നി​യ​മ​സ​ഭ​യി​ൽ എ​എ​പി​ക്ക് 62-ഉം ​ബി​ജെ​പി​ക്ക് എ​ട്ട് എം​എ​ൽ​എ​മാ​രു​മാ​ണു​ള്ള​ത്. എ​എ​പി​യു​ടെ ര​ണ്ടു എം​എ​ൽ​എ​മാ​ർ വി​ദേ​ശ​ത്തും ഒ​രാ​ൾ ജ​യി​ലി​ലും നാ​ലാ​മ​ത്തെ അം​ഗം സ​ഭ​യു​ടെ സ്പീ​ക്ക​റു​മാ​ണ്.

ഡ​ൽ​ഹി​യി​ൽ എ​എ​പി​യു​ടെ ഒ​രു എം​എ​ൽ​എ​യെ​പ്പോ​ലും വാ​ങ്ങാ​ൻ ബി​ജെ​പി​ക്കു ക​ഴി​ഞ്ഞി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ൾ വോ​ട്ടെ​ടു​പ്പി​നു ശേ​ഷം പ​റ​ഞ്ഞു.

Leave a Reply