രണ്ട് മോഷ്ടാക്കൾ ആലുവ പൊലീസ് പിടികൂടി

0

ആലുവ: രണ്ട് മോഷ്ടാക്കളെ ആലുവ പൊലീസ് പിടികൂടി. എരുമത്തല പുഷ്പനഗർ കുന്നത്ത് വീട്ടിൽ രഞ്ജിഷ് രാജു (24), കുട്ടമശ്ശേരി വെളിയത്ത് പാരപ്പിള്ളി ജയൻ (42) എന്നിവരെയാണ് പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് രഞ്ജിഷ് മോഷ്ടിച്ചത്.
നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റിയ നിലയിലുള്ള ബൈക്ക് ഇയാളിൽനിന്ന് കണ്ടെടുത്തു. പാലക്കാട് സ്വദേശിയുടെ ബൈക്കാണ് മോഷ്ടിച്ചത്. ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള കടയിൽനിന്നും മൊബൈൽ മോഷ്ടിച്ചതിനാണ് ജയനെ അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എ.എസ്.ഐമാരായ ജി.എസ്.അരുൺ, ഏ .എം.ഷാഹി, സന്തോഷ് കുമാർ,സി.പി.ഒമാരായ കെ.എം.ഷിഹാബ്, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here