വാർധക്യത്തിൽ ഒറ്റപ്പെട്ടു പോയ അമ്മമാർക്കൊപ്പം ഓണമാഘോഷിച്ച് ആലുവ ജനമൈത്രി പോലീസ്

0

വാർധക്യത്തിൽ ഒറ്റപ്പെട്ടു പോയ അമ്മമാർക്കൊപ്പം ഓണമാഘോഷിച്ച് ആലുവ ജനമൈത്രി പോലീസ്. തോട്ടക്കാട്ടുകരയിലെ ‘സുകൃതത്തിലെ’ അമ്മമാർക്ക് ഒപ്പമാണ് കരുതലും സ്നേഹവുമായി പോലീസെത്തിയത്. കളിയും, ചിരിയും, പാട്ടും, ആഘോഷവുമൊക്കെയായി ഒരു പകൽ ഒത്തുകൂടി. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ അമ്മമാർക്ക് ഓണക്കോടി വിതരണം ചെയ്തു. ഓണ സദ്യയും ഒരുക്കിയിരുന്നു. ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ എൽ.അനിൽ കുമാർ, എസ്.ഐമാരായ കെ.കെ.ജോർജ്, കെ.എസ്.വാവ, ശ്രീകുമാർ, സുധീർ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply