കണ്ണൂരിൽ സാങ്കേതിക തകരാർ കാരണം എയർ ഇന്ത്യാ എക്സ്പ്രസ് തിരിച്ചിറക്കി; യാത്രക്കാർക്ക് ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ നൽകിയില്ലെന്നും പരാതി

0

കണ്ണൂർ: സാങ്കേതിക തകരാർ കാരണം പറന്നുയർന്ന എയർഇന്ത്യാ എക്സ്പ്രസ് തിരിച്ചിറക്കി. കോഴിക്കോട്-കണ്ണൂർ- ഡൽഹി റൂട്ടിൽ സർവ്വീസ് നടത്തുന്ന വിമാനം. കോഴിക്കോട് നിന്നും കണ്ണൂരിലെത്തിയിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിമാനം പറന്ന് ഉയർന്ന് പത്ത് മിനുട്ടിനകം തിരിച്ചിറക്കി. സാങ്കേതിക തകരാറാണ് വിമാനം തിരിച്ചിറക്കിയതെന്ന് വിമാന കമ്പനി അറിയിച്ചു.

എത്രയും പെട്ടെന്ന് തകരാർ പരിഹരിക്കുമെന്ന് പറഞ്ഞുവെങ്കിലും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് യാത്രക്കാർ വിമാനം പോകുന്നില്ലെന്ന കാര്യം അറിഞ്ഞത്. യാത്രക്കാർക്ക് ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ നൽകിയിരുന്നില്ല. അടിയന്തരമായി ഡൽഹിയിലേക്ക് പോകേണ്ടവരും ഡൽഹിയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്കും പോകേണ്ടവർ പോലും കണ്ണൂരിൽ കുടുങ്ങിയിരിക്കുകയാണ്.

ജോലി ആവശ്യാർത്ഥവും പഠനാവശ്യത്തിനുമെല്ലാം പോകേണ്ടവരാണ് ഏറെ ബുദ്ധിമുട്ടിയത്.. പകരം സർവ്വീസ് നടത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു എന്നാൽ ഇക്കാര്യം പരിഗണിക്കാൻ പോലും എയർഇന്ത്യാ അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ ആരോപിച്ചു.ഡൽഹിയിലേക്ക് രണ്ട് ഇന്റിഗോ സർവ്വീസ് ഉണ്ടെങ്കിലും ആ വിമാനത്തിൽ പോകാൻ സാഹചര്യം ഉണ്ടാക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അതിനും തയ്യാറായില്ലെന്ന് യാത്രക്കാർ പറഞ്ഞു.

Leave a Reply