ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയില്‍

0

കോഴിക്കോട്: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി ഉമ്മര്‍ ഫാറൂഖിനെ(26)യാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്. 1.017 കിലോഗ്രാം സ്വര്‍ണമിശ്രിതവും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് യുവാവ് കരിപ്പൂരില്‍ വന്നിറങ്ങിയത്. വിമാനത്താവളത്തിലെ പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ഉമ്മർ ഫാറൂഖിനെ കണ്ട് സംശയം തോന്നി എയ്ഡ്‌പോസ്റ്റിലേക്ക് കൊണ്ടുപോയി ചോദ്യംചെയ്തപ്പോഴാണ് സംഭവം ഇറിഞ്ഞത്.

ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചതായി ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. എക്‌സറേ പരിശോധനയില്‍ സ്വര്‍ണമിശ്രിതം നാല് കാപ്‌സ്യൂളുകളാക്കി യുവാവിന്റെ ശരീരത്തിനുള്ളില്‍ കണ്ടെത്തി. പ്രതിയെ കരിപ്പൂര്‍ പൊലീസിന് കൈമാറി.

ADVERTISEMENT

LEAVE A REPLY

Please enter your comment!
Please enter your name here