പരിപാലിക്കാനെത്തി അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; എഴുപതുകാരന് പതിനാല് വർഷം കഠിന തടവും പിഴയും

0

തൃശൂർ: അഞ്ച് വയസുകാരിയെ ലെെം​ഗിക പീഡനത്തിരയാക്കിയ കേസിൽ എഴുപതുകാരന് പതിനാല് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തൃശൂർ പൂമല സ്വദേശി ജോസിനെയാണ് ഒന്നാം അഡീഷണൽ കോടതി ശിക്ഷിച്ചത്. തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് ആയ പിഎം വിനോദിൻറേതാണ് വിധി.

2018- ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അച്ഛൻ ബസ് ജീവനക്കാരനും അമ്മ വിദേശത്ത് ജോലി ലഭിച്ച് പോവുകയും ചെയ്തിരുന്നു. 5 വയസുകാരിയെ പരിപാലിക്കാൻ മാസവേതനം നൽകി ഒരാളെ നിയമിച്ചിരുന്നു. ഇതിനിടെ ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്.

14 വർഷം കഠിന തടവിനൊപ്പം 1 ലക്ഷം രൂപ പിഴയും ഒടുക്കണം. തനിക്ക് വാർധക്യ സംബന്ധമായ അസുഖങ്ങളും ആസ്ത്‌മയുമൊക്കെ ഉണ്ടെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി കോടതിയിൽ അപേക്ഷ നൽകിയെങ്കിലും ഇത്ര നിഷ്ഠൂരമായ ഒരു കൃത്യം നൽകിയ പ്രതിയ്ക്ക് സമൂഹത്തിനു സന്ദേശമാകുന്ന ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

Leave a Reply