അസുഖം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്നു കുടുംബം പലതവണ അഭ്യർഥിച്ചിട്ടും ചി‌കി‌ത്സ ലഭ്യമാക്കാൻ ഡോ‌ക്ടർമാർ തയാറാകാതിരുന്നതിനാൽ അഞ്ച് വയസ്സുകാരനു ദാരുണാന്ത്യം

0

അസുഖം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്നു കുടുംബം പലതവണ അഭ്യർഥിച്ചിട്ടും ചി‌കി‌ത്സ ലഭ്യമാക്കാൻ ഡോ‌ക്ടർമാർ തയാറാകാതിരുന്നതിനാൽ അഞ്ച് വയസ്സുകാരനു ദാരുണാന്ത്യം. മധ്യപ്രദേശിലെ ജബൽപുരിലാണ് രാജ്യത്തെ നടുക്കിയ സംഭവം. അമ്മയുടെ മടിയിൽ മരിച്ചു കിടക്കുന്ന അഞ്ചു വയസ്സുകാരൻ ഋഷിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും നോവായി. ജബൽപുരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ എത്തിച്ചിട്ട് മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോ‌ക്ട‌ർമാരുടെയോ ആരോഗ്യ പ്രവർത്തകരുടെയോ സേവനം ലഭിച്ചില്ലെന്നു മരിച്ച കുട്ടിയുടെ പിതാവ് സഞ്ജയ് പാന്ദ്രെ പറയുന്നു.

മരണാസന്നനായ കുട്ടിയെ മാതാവിന്റെ മടിയിൽ കിടത്തി മണിക്കൂറുകളോളം കുടുംബം ആരോഗ്യ കേന്ദ്രത്തിനു പുറത്ത് കാത്തുനിന്നു. മാതാപിതാക്കളുടെ കൺമുന്നിലാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മരണം സ്ഥിരീകരിക്കാൻ ഡോ‌ക്‌ടർ എത്തിചേരാത്ത അവസ്ഥ പോലുമുണ്ടായി. ഭാര്യ വ്രതം അനുഷ്‌ഠിക്കുന്നതിനാലാണ് കൃത്യസമയത്ത് എത്തിച്ചേരാൻ സാധിക്കാത്തിരുന്നതെന്നാണു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ‌ക്ടർ നൽകിയ വിശദീകരണമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ജബൽപുരിലെ ആരോഗ്യ സംവിധാനങ്ങളെയും ആശുപത്രികളെയും കുറിച്ച് അടുത്തിടെ നിരവധി പരാതികൾ ഉയർന്നിരുന്നുവെങ്കിലും നടപടിയെടുക്കാൻ അധികൃതർ തയാറായിരുന്നില്ല. പാവപ്പെട്ട രോഗികൾക്കുള്ള സർക്കാരിന്റെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ആയുഷ്മാൻ ഭാരത് ആരോഗ്യ ചികിത്സാ കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിനു ജബൽപൂരിലെ ഡോക്ടർ ദമ്പതികൾക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

70 പേരുടെ ആയുഷ്‍മാൻ ഭാരത് കാർഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ചികിത്സാ ചെലവ് വഹിക്കുന്നത് ഡോക്ടർ ദമ്പതികളാണെന്നാണ് രോഗികളെ ഇവർ വിശ്വസിപ്പിച്ചിരുന്നത്. രോഗികളുടെ പേരിൽ ആയുഷ്മാൻ ഭാരത് കാർഡ് ഉപയോഗിച്ച് വൻ തുക പ്രതികൾ തട്ടിയെടുത്തതായി തെളിഞ്ഞിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം പ്രദേശവാസികൾ ശക്തമാക്കുന്നതിനിടെയാണ് സമീപ പ്രദേശത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ അഞ്ചു വയസ്സുകാരനായ ബാലന്റെ മരണം

LEAVE A REPLY

Please enter your comment!
Please enter your name here