ആര്യാടന് അന്ത്യാഞ്ജലി; മൃതദേഹം കബറടക്കി

0

നിലമ്പൂര്‍: ഇന്നലെ അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയമായ ആര്യാടന്‍ മുഹമ്മദിന് രാഷ്ട്രീയ കേരളത്തിന്റെ വിട. ആര്യാടന്റെ മൃതദേഹം നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. പ്രവര്‍ത്തകരും നാട്ടുകാരുമായി ആയിരക്കണക്കിന് ആളുകളാണ് ആര്യാടന് അന്ത്യയാത്ര ഒരുക്കാന്‍ എത്തിയത്.

ഇന്നലെ വൈകിട്ട് മലപ്പുറം ഡി.സി.സി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ഭാരത് ജോ ഡോ യാത്രയിലായിരുന്ന രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും ഇന്നലെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

ഇന്നലെ രാവിലെയാണ് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ആര്യാടന്‍ അന്തരിച്ചത്. മാര്‍ച്ച് 10ന് കുളിമുറിയില്‍ തെന്നിവീണ് തുടയെല്ലിന് പരിക്കേറ്റശേഷം കോഴിക്കോട്ടെ മകളുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഈ മാസം 14നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനുബാധയെ തുടര്‍ന്ന് ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

Leave a Reply