ഹര്‍ത്താലിനിടെ കലാപാഹ്വാനം നടത്തിയെന്നു ചൂണ്ടിക്കാട്ടി യുവമോര്‍ച്ചാ നേതാവിനെതിരേ കേസ്‌

0

ഹര്‍ത്താലിനിടെ കലാപാഹ്വാനം നടത്തിയെന്നു ചൂണ്ടിക്കാട്ടി യുവമോര്‍ച്ചാ നേതാവിനെതിരേ കേസ്‌. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.കെ. സ്‌മിന്ദേഷിനെതിരേയാണ്‌ പാനൂര്‍ പോലീസ്‌ കേസെടുത്തത്‌. ഹര്‍ത്താലിനെതിരേ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നും തുറന്ന യുദ്ധത്തിനു തയാറാകണമെന്നുമാണ്‌ സ്‌മിന്ദേഷിന്റെ ശബ്‌ദസന്ദേശം. വാട്‌സാപ്പ്‌ ഗ്രൂപ്പുകളില്‍ ഇൗ സന്ദേശം പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നു പോലീസ്‌ കേസെടുക്കുകയായിരുന്നു.

Leave a Reply