യൂട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു

0

യൂട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് മരട് പൊലീസ് കേസെടുത്തത്. ഇമെയിൽ വഴിയാണ് അവതാരക പരാതി നൽകിയത്.

ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് മരട് പൊലീസ് കേസെടുത്തത്.

Leave a Reply