ഇഷ്ടഭക്ഷണം തയ്യാറാക്കി നൽകാത്തതിന്റെ പേരിൽ പതിനാറുകാരി ആത്മഹത്യ ചെയ്തു

0

ഇഷ്ടഭക്ഷണം തയ്യാറാക്കി നൽകാത്തതിനെ തുടർന്ന് പെൺകു‌ട്ടി ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലാണ് സംഭവം. റായ്പൂരിലെ ദാദാ ലഖോണ്ടിൽ താമസിക്കുന്ന പെൺകുട്ടിയാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇഷ്ടഭക്ഷണം പാകം ചെയ്യാത്തതിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിലെ സീലിംഗിൽ തൂങ്ങി ജീവനൊടുക്കിയത്.

“കുടുംബാംഗങ്ങളും അയൽക്കാരും പറയുന്നതനുസരിച്ച് വ്യാഴാഴ്‌ച രാത്രി അത്താഴത്തിന് അമ്മ പാചകം ചെയ്ത വിഭവത്തിൽ പെൺകുട്ടി അതൃപ്തി പ്രകടിപ്പിക്കുകയും ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്തു. മുറിയിലേക്ക് പോയി വാതിൽ അകത്തു നിന്ന് പൂട്ടി, ”സബ് ഇൻസ്പെക്ടർ (എസ്ഐ) ഭാവ്ന പറഞ്ഞു.

“ആദ്യം വീട്ടുകാർ അത് കാര്യമായി എടുത്തില്ല. എന്നാൽ, മണിക്കൂറുകളോളം കുട്ടി മുറിയിൽ നിന്ന് പുറത്തുവരാഞ്ഞപ്പോൾ, അവർ വിഷമിക്കാൻ തുടങ്ങി, ” എസ്‌ഐ പറഞ്ഞു. വീട്ടുകാർ മുറിയുടെ വാതിലിൽ മുട്ടി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി പ്രതികരിച്ചില്ല. തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് എസ്ഐ പറഞ്ഞു. വീട്ടുകാർ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

Leave a Reply