7 മാസം; നായ കടിച്ചത്‌ 1,83,931 പേരെ; പൂച്ച കടിച്ചവര്‍ 3,37,008

0

കൊച്ചി : ഈവര്‍ഷം ജൂലൈവരെ സംസ്‌ഥാനത്ത്‌ പേവിഷബാധയേറ്റ്‌ മരിച്ചത്‌ 21 പേരെന്ന്‌ ആരോഗ്യവകുപ്പ്‌. ഇക്കാലയളവില്‍ 1,83,931 പേര്‍ക്ക്‌ നായ്‌ക്കളുടെ കടിയേറ്റു. പൂച്ചയുടെ കടിയേറ്റ്‌ 3,37,008 പേര്‍ ചികിത്സ തേടി. കടിയേറ്റവര്‍ക്ക്‌ 1,26,850 ഡോസ്‌ ഇ.ആര്‍.ഐ.ജി. വാക്‌സിനും 5,26,580 ഡോസ്‌ ഐ.ഡി.ആര്‍.വി. വാക്‌സിനും നല്‍കി. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗത്തില്‍ അവതരിപ്പിച്ച കണക്കാണിത്‌.
ആരോഗ്യവകുപ്പിന്റെ ഐ.ഡി.എസ്‌.പി. റിപ്പോര്‍ട്ട്‌ പ്രകാരം 2021-ല്‍ പേവിഷബാധ സ്‌ഥിരീകരിച്ചത്‌ 11 പേര്‍ക്കാണ്‌, 2020-ല്‍ അഞ്ചുപേര്‍ക്ക്‌. ഇവരെല്ലാം മരിച്ചു. 28-നു സുപ്രീം കോടതി വീണ്ടും കേസ്‌ പരിഗണിക്കുമ്പോള്‍ തെരുവുനായ്‌ക്കളെ നിയന്ത്രിക്കാനുള്ള കര്‍മപദ്ധതി സംസ്‌ഥാനസര്‍ക്കാര്‍ സമര്‍പ്പിക്കും