വില്‍പ്പനയ്‌ക്കായി വീടിന്റെ പരിസരത്തു സൂക്ഷിച്ചിരുന്ന 30 കുപ്പി വിദേശമദ്യം പിടികൂടി

0

വില്‍പ്പനയ്‌ക്കായി വീടിന്റെ പരിസരത്തു സൂക്ഷിച്ചിരുന്ന 30 കുപ്പി വിദേശമദ്യം പിടികൂടി. ഒരാളുടെ പേരില്‍ കേസെടുത്തു. കൃഷ്‌ണപുരം പുള്ളിക്കണക്ക്‌ എക്‌സൈസ്‌ റേഞ്ച്‌സംഘവും ആലപ്പുഴ എക്‌സൈസ്‌ ഇന്റലിജന്‍സ്‌ സംഘവും സംയുക്‌തമായി നടത്തിയപരിശോധനയിലാണ്‌ 30 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദ്ദേശമദ്യംപിടികൂടിയത്‌. പുള്ളിക്കണക്ക്‌ മോഹനം വീട്ടില്‍ മോഹനക്കുറുപ്പി(62)നെതിരെ കേസെടുത്തു. ഇയാള്‍ താമസിക്കുന്ന വീടിന്റെ വടക്ക്‌ ഭാഗത്തെ ഷെഡിന്‌ പിന്നില്‍ ബിഗ്‌ ഷോപ്പറിഒളിപ്പിച്ച്‌ സൂക്ഷിച്ചിരുന്ന മദ്യമാണ്‌ കണ്ടെടുത്തത.്‌ ഇയാള്‍ നേരത്തെയുംഅബ്‌കാരി കേസില്‍ പ്രതിയായിട്ടുണ്ട്‌. പ്രിവന്റീവ്‌ ഓഫീസര്‍മാരായ കെ.ഐ.ആന്റണി, വി. രമേശന്‍, ഇന്റലിജന്‍സ്‌ ബ്യൂറോ പ്രിവന്റീവ്‌ ഓഫീസര്‍ എം.അബ്‌ദുല്‍ഷുക്കൂര്‍, സി.ഇ.ഒ മാരായ വി.കെ.രാജേഷ്‌കുമാര്‍, എം.പ്രവീണ്‍, രാഹുല്‍കൃഷ്‌ണന്‍ , ഷൈനി നാരായണന്‍, ഭാഗ്യനാഥ്‌ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Leave a Reply