ക​ന്യാ​കു​മാ​രി മു​ത​ൽ​ ക​ശ്​​​മീ​ർ വ​രെ രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത്​ ജോ​ഡോ യാ​ത്ര​ക്ക്​ കേ​ര​ള പ​ര്യ​ട​ന​ത്തി​ന്‍റെ ര​ണ്ടാം​ദി​ന​വും അ​ത്യു​ജ്ജ്വ​ല വ​ര​വേ​ൽ​പ്

0

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി മു​ത​ൽ​ ക​ശ്​​​മീ​ർ വ​രെ രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത്​ ജോ​ഡോ യാ​ത്ര​ക്ക്​ കേ​ര​ള പ​ര്യ​ട​ന​ത്തി​ന്‍റെ ര​ണ്ടാം​ദി​ന​വും അ​ത്യു​ജ്ജ്വ​ല വ​ര​വേ​ൽ​പ്.
നേ​മം വെ​ള്ളാ​യ​ണി​യി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം പ​ദ​യാ​ത്ര പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ ഒ​പ്പം​ചേ​രാ​നും പാ​ത​യോ​ര​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കാ​നും ആ​യി​ര​ങ്ങ​ളാ​ണ്​ അ​ണി​നി​ര​ന്ന​ത്.
‘ഒ​രു​മി​ക്കു​ന്ന ചു​വ​ടു​ക​ള്‍; ഒ​ന്നാ​കു​ന്ന രാ​ജ്യം’​എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍ത്തു​ന്ന യാ​ത്ര രാ​വി​ലെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലൂ​ടെ ക​ട​ന്ന്​ രാ​ത്രി ഏ​​ഴരയോടെ ക​ഴ​ക്കൂ​ട്ട​ത്ത്​ സ​മാ​പി​ക്കും വ​രെ പ്ര​വ​ർ​ത്ത​ക​ർ മൂ​വ​ർ​ണ​ക്കൊ​ടി​ക​ളു​മാ​യി പാ​ത​യോ​ര​ങ്ങ​ളി​ൽ സ്​​നേ​ഹ​മ​തി​ലു​ക​ൾ തീ​ർ​ത്ത്​ കാ​ത്തു​നി​ന്നു. ആ​വേ​ശം വാ​നോ​ളം ഉ​യ​ർ​ത്തി​യ യാ​ത്ര​ക്കി​ടെ പാ​ത​യോ​ര​ങ്ങ​ളി​ൽ കാ​ത്തു​നി​ന്ന​വ​രെ അ​ഭി​വാ​ദ്യം ചെ​യ്​​തും അ​ടു​ത്തേ​ക്ക്​ വ​ന്ന കു​ട്ടി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ചും ആ​ണ്​ രാ​ഹു​ൽ ന​ട​ന്നു​നീ​ങ്ങി​യ​ത്

Leave a Reply