എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. എം.കെ. സാനു, പ്രഫ. സ്കറിയ സക്കറിയക്കും ഡി. ലിറ്റ് ബഹുമതി നൽകി ആദരിക്കും

0

കോ​ട്ട​യം: എ​ഴു​ത്തു​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ പ്ര​ഫ. എം.​കെ. സാ​നു, മ​ല​യാ​ള​ത്തി​ന് ആ​ദ്യ നി​ഘ​ണ്ടു സ​മ്മാ​നി​ച്ച ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ടി​ന്‍റെ സം​ഭാ​വ​ന​ക​ൾ സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്ത പ്ര​ഫ. സ്ക​റി​യ സ​ക്ക​റി​യ എ​ന്നി​വ​രെ എം.​ജി സ​ർ​വ​ക​ലാ​ശാ​ല ഡി. ​ലി​റ്റ് ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ക്കും.
ഫ്ര​ഞ്ച് ശാ​സ്ത്ര ഗ​വേ​ഷ​ക​രാ​യ പ്ര​ഫ. ഡി​ഡി​യ​ർ റൂ​സ​ൽ, പ്ര​ഫ. യ​വ്സ് ഗ്രോ​ഹെ​ൻ​സ് എ​ന്നി​വ​ർ​ക്ക് ഡോ​ക്ട​ർ ഓ​ഫ് സ​യ​ൻ​സ് (ഡി.​എ​സ്.​സി) ബ​ഹു​മ​തി​ക​ൾ ന​ൽ​കാ​നും തീ​രു​മാ​നി​ച്ച​താ​യി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് അ​റി​യി​ച്ചു. ഡി.​എ​സ്.​സി ബ​ഹു​മ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ഫ. യ​വ്സ് ഗ്രോ​ഹെ​ൻ​സ് ഫ്രാ​ൻ​സി​ലെ പ്ര​ശ​സ്ത​മാ​യ ലി​മാ​റ്റ​ബ് മെ​റ്റീ​രി​യ​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ലാ​ബോ​റ​ട്ട​റി ഡ​യ​റ​ക്ട​റാ​ണ്. ഫ്രാ​ൻ​സി​ലെ ലൊ​റെ​യ്ൻ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നാ​യ പ്ര​ഫ. റൂ​സ​ൽ നാ​നോ പ​ദാ​ർ​ത്ഥ​ങ്ങ​ളെ​യും നാ​നോ സം​യു​ക്ത​ങ്ങ​ളെ​യും കു​റി​ച്ച് നി​ര​വ​ധി ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്ന ശാ​സ്ത്ര​ജ്ഞ​നാ​ണ്.
15ന് ​രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് പ്ര​ത്യേ​ക ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​ത്തി​ൽ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഡി-​ലി​റ്റ്, ഡി.​എ​സ്.​സി ബി​രു​ദ​ങ്ങ​ൾ കൈ​മാ​റും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സി.​ടി. അ​ര​വി​ന്ദ​കു​മാ​ർ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​ർ (ഇ​ൻ​ചാ​ർ​ജ്) ജി. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here