ജർമ്മനിയിൽ ഈ ജോലികൾക്കായി ലക്ഷക്കണക്കിന് ആളുകളെ വേണം; ലളിതമായ നടപടിക്രമങ്ങളും

0

വിദഗ്ദ്ധരായ തൊഴിലാളികളെ രാജ്യത്തേക്ക് ക്ഷണിച്ച് ജർമ്മൻ ഭരണകൂടം. ഇതിനായി ഇമിഗ്രേഷൻ നിയമങ്ങൾ ലളിതമാക്കാൻ ഒരുങ്ങുകയാണ് ജർമ്മനി. വർദ്ധിച്ചുവരുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായാണ് ഈ നീക്കം. വിദഗ്ദ്ധരായ കരകൗശല തൊഴിലാളികൾ, ഇലക്ട്രിക്കൽ എഞ്ചിനീയർമാർ, ഐടി വിദഗ്ദ്ധർ, പരിചരണം, നഴ്സുമാർ, കാറ്ററിംഗ്, ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകൾ എന്നിവരെയാണ് ജർമ്മനി തേടുന്നത്.

ധനമന്ത്രി റോബർട്ട് ഹാബെക്കാണ് ഇത് സംബന്ധിച്ച സൂചന പുറത്ത് വിട്ടത്. ജർമ്മനിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആളുകൾക്കായി രാജ്യം ഉറ്റുനോക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. യൂട്യൂബ് ചാനലിലൂടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. 2026 ആകുമ്പോഴേക്കും ജർമ്മനിയിൽ 2,40,000 വിദഗ്ദ്ധ തൊഴിലാളികളുടെ കുറവുണ്ടാകുമെന്ന് കഴിഞ്ഞ ആഴ്ച തൊഴിൽ മന്ത്രി ഹുബെർട്ടസ് ഹെയിൽ പ്രവചിച്ചിരുന്നു.

പുതിയ ഇമിഗ്രേഷൻ നിയമം അനുസരിച്ച് വിദഗ്ദ്ധ തൊഴിലാളികൾക്ക് ഇരട്ട പൗരത്വവും മൂന്ന് മുതൽ അഞ്ച് വർഷത്തേക്കായി പ്രത്യേക പൗരത്വ പദവിയും രാജ്യം വാഗ്ദ്ധാനം ചെയ്യുന്നു. കഴിഞ്ഞ നവംബറിലാണ് ജർമ്മനി ഇരട്ടപൗരത്വം അനുവദിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. മുൻപ് ഇത് അപൂർവ സാഹചര്യങ്ങളിൽ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇതിനൊപ്പം രാജ്യത്തേക്ക് വരുന്നവർക്കുള്ള അപേക്ഷാ പ്രക്രിയ ലളിതമാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് ഒരാൾക്ക് ജർമ്മനിയിൽ താമസിക്കേണ്ട കാലാവധി കുറയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here