കോട്ടയം സ്വദേശി മുക്കുപണ്ടം പണയം വച്ച് തട്ടിയത് ലക്ഷങ്ങൾ; ദിൽജിത് പിടിയിലായത് ഇങ്ങനെ

0

പത്തനംതിട്ട : മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പിടിയിൽ കോട്ടയം ചങ്ങനാശ്ശേരി പെരുന്ന പടിഞ്ഞാറെ പുത്തൻ പുരയിൽ വീട്ടിൽ ദിൽജിത് ഡി (26) ആണ് കീഴ് വായ്പ്പൂർ പോലീസിന്റെ പിടിയിലായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് രണ്ടേമുക്കാൽ ലക്ഷത്തോളം രൂപ വായ്പയെടുത്താണ് പ്രതി തട്ടിപ്പ് നടത്തിയത്.

കുന്നന്താനം മാന്താനം കോളനിപ്പടി ഗീതാഞ്‌ജലി രാമചന്ദ്രൻ പിള്ളയുടെ മാന്താനത്തുള്ള ഗീതാഞ്‌ജലി ധനകാര്യ സ്ഥാപനത്തിലാണ് പ്രതി നാലുതവണയായി 67.700 ഗ്രാം മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്.

ഈ വർഷം മേയ് 20 മുതൽ സെപ്റ്റംബർ 15 വരെയാണ് പണ്ടങ്ങൾ തിരിച്ചെടുക്കാതെ വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുക്ക് പണ്ടങ്ങൾ ആണെന്ന് കണ്ടെത്തിയത്. പ്രതിയെ മാന്താനത്ത് നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിന് കൈമാറുകയായിരുന്നു.

കോട്ടയം ഈസ്റ്റ്‌, തൃക്കൊടിത്താനം, ചങ്ങാനാശ്ശേരി, നെടുമുടി പോലീസ് സ്റ്റേഷനുകളിൽ വിശ്വാസവഞ്ചന, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here