ഹർത്താൽ ദിനത്തിൽ പെരുമ്പാവൂർ തടി മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ്സ് തകർത്ത കേസിൽ മൂന്ന് പേരെ പെരുമ്പാവൂർ പോലീസ് പിടികൂടി.

0

ഹർത്താൽ ദിനത്തിൽ പെരുമ്പാവൂർ തടി മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ്സ് തകർത്ത കേസിൽ മൂന്ന് പേരെ പെരുമ്പാവൂർ പോലീസ് പിടികൂടി. പെരുമ്പാവൂർ പാറപ്പുറം കാരോത്തുകുടി അനസ് (37), വല്ലം റയോൺ പുരം വടക്കേക്കുടി ഷിയാസ് (31) വല്ലം റയോൺപുരം മലയക്കുടി ഷംസുദീൻ (35) എന്നിവരാണ് പിടിയിലായത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ഗ്ലാസാണ് തകർത്തത്. എ.എസ്.പി അനുജ് പലിവാൽ, ഇൻസ്പെക്ടർ ആർ.രഞ്ജിത് , എസ്. ഐമാരായ റിൻസ് .എം തോമസ്, ജോസി എം.ജോൺസൻ , പി.പി.ബിനോയി , എ.എസ്.ഐ എം.കെ അബ്ദുൾ സത്താർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എ അബ്ദുൾ മനാഫ്, എം ബി സുബൈർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply