സിപിഎം നേതാക്കള്‍ക്ക് എതിരെ പരാതിയുമായി ബാബുവി​ന്റെ ഭാര്യ; സ്ഥലം പിടിച്ചെടുക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചെന്ന് കുസുമകുമാരി

0

പത്തനംതിട്ട: ​ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാക്കള്‍ക്ക് എതിരെ പരാതിയുമായി ഭാര്യ. പത്തനംതിട്ട പെരുനാട് സ്വദേശി ബാബുവിന്റെ ഭാര്യ കുസുമകുമാരിയാണ് പോലീസിന് പരാതി നൽകിയത്.പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനനും സിപിഎം ലോക്കല്‍ സെക്രട്ടറി റോബിനും എതിരെയാണ് പരാതി.

ബാബുവിന്റെ ആത്മഹത്യ കുറിപ്പില്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ പരാമര്‍ശമുണ്ടായിരുന്നു. വെയിറ്റിങ് ഷെഡ് നിര്‍മ്മാണത്തിന് സ്ഥലം പിടിച്ചെടുക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചെെന്നും പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ സെക്രട്ടറിയും മാനസികമായി പീഡിപ്പിക്കുന്നവെന്നും ബാബു ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു. (babu’s wife against cpm leaders)

സിപിഎം ജില്ലാ കമ്മിറ്റി അഗംവും പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്.മോഹനൻ, വാർഡ് മെമ്പർ വിശ്വൻ, സിപിഎം ലോക്കൽ സെക്രട്ടറി റോബിൻ എന്നിവർക്കെതിരെയാണ് ആരോപണം.

ബാബുവിൻ്റെ വീടിനോട് ചേർന്ന പഞ്ചായത്ത് വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന സൂചനയാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ബാബു സിപിഎം അനുഭാവിയാണെന്ന് നാട്ടുകാർ പറയുന്നു.

ഇന്ന് രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്ന നാട്ടുകാരാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ബാബു ധരിച്ച ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും കിട്ടിയ കുറിപ്പിൽ തൻ്റെ മരണകാരണം വീടിനകത്തെ ഡയറിയിൽ എഴുതി വച്ചതായി പറഞ്ഞിരുന്നു. തുടർന്ന് വീടിന് അകത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഡയറി കണ്ടെത്തി. ഈഡയറിയിലാണ് ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ വിശദീകരിക്കുന്നത്.

ബാബുവിൻ്റെ സ്ഥലമേറ്റെടുത്ത് നേരത്തെ ഇവിടെ ബസ് സ്റ്റോപ്പ് സ്ഥാപിച്ചിരുന്നു. ഇപ്പോൾ ബാബുവിൻ്റെ കൂടുതൽ സ്ഥലമേറ്റെടുത്ത് ശൌചാലയം അടക്കം സ്ഥാപിച്ച് ബസ് സ്റ്റോപ്പ് നവീകരിക്കാനുള്ള പദ്ധതിയുണ്ടായിരുന്നുവെന്നും ഇതിനോട് താൻ സഹകരിക്കാതെയായപ്പോൾ തന്നെ നിരന്തരം ഉപദ്രവിക്കുന്ന നിലയുണ്ടായെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ബാബുവിൻ്റെ സ്ഥലത്ത് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം പി.എസ്.മോഹനൻ്റെ മകനായ കെട്ടിട കോണ്ർട്രാക്ടാറെ ഏൽപിച്ചാൽ ബാങ്കിൽ നിന്നും വായ്പ തരപ്പെടുത്തി നൽകാം എന്ന് വാഗ്ദാനമുണ്ടായിരുന്നുവെന്നും എന്നാൽ മറ്റൊരാൾക്ക് നിർമ്മാണ കരാർ ഏൽപ്പിച്ചതോടെ മോഹനനും റോബിനും തന്നോട് പക കൂടിയെന്നും ഡയറിയിൽ പറയുന്നു. ഡയറിയിലെ പേജിൻ്റെ പകർപ്പ് മാധ്യമങ്ങളെ ഏൽപ്പിക്കണമെന്നും കത്തിലുണ്ട്.

Leave a Reply