സംസ്ഥാനത്ത് തെരുവ് നായ കാരണം വീണ്ടും വാഹനാപകടം

0

സംസ്ഥാനത്ത് തെരുവ് നായ കാരണം വീണ്ടും വാഹനാപകടം. കായംകുളം രണ്ടാംകുറ്റിയിൽ തെരുവ് നായ ഓട്ടോയ്ക്ക് കുറുകെ ചാടിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

കറ്റാനം സ്വദേശി രാജപ്പനാണ് പരിക്കേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ അഞ്ചലില്‍ സ്കൂട്ടറിന് കുറുകെ തെരുവ് നായ ചാടിയതിനെത്തുടര്‍ന്ന് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കൊട്ടാരക്കര സ്വദേശിനി കവിതയ്ക്കാണ് പരിക്കേറ്റത്.

കോഴിക്കോടും തെരുവ് നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു. പേരാമ്പ്ര സ്വദേശിനി മല്ലിക, മകന്‍ രജിൽ എന്നിവർക്കാണ് പരിക്കേറ്റത്. കുറ്റ്യാടി വലിയ പാലത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

Leave a Reply