മലയാളികൾ പട്ടിയെ പേടിച്ച് നെട്ടോട്ടമോടുമ്പോൾ രണ്ട് സിംഹങ്ങളെ ആലിം​ഗനം ചെയ്ത് യുവതി; സൈബർ ലോകത്ത് തരം​ഗമാകുന്ന വീഡിയോ കാണാം…

0

യുവതിയെ ഓടിവന്ന് കെട്ടപ്പുണർന്ന് സ്നേഹ പ്രകടനം നടത്തുന്ന രണ്ട് സിംഹങ്ങൾ. ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത് ഈ വീഡിയോയാണ്. പട്ടിയെ പേടിച്ച് മലയാളികൾ നെട്ടോടമോടുമ്പോഴാണ് സിംഹങ്ങളെ ഈ യുവതി ആലിം​ഗനം ചെയ്യുന്നത്.

വീഡിയോയിൽ ഒരു വേലിക്കകത്ത് നിന്നും രണ്ട് സിംഹങ്ങൾ ഓടി വന്ന് വേലിക്ക് പുറത്ത് നിൽക്കുന്ന സ്ത്രീയെ കെട്ടിപ്പിടിക്കുകയാണ്. അവളെ കണ്ട മാത്രയിൽ തന്നെ സിംഹങ്ങൾ ഓടി വരുന്നത് കാണാം. കാണുന്ന ആരായാലും അന്തം വിട്ടു പോകുന്ന, ഹൃദയം നിറഞ്ഞു പോകുന്ന വീഡിയോ ആണിത് എന്ന് പറയാതെ വയ്യ. വീഡിയോയിൽ നിന്നും ആ സ്ത്രീയെ സിംഹങ്ങൾ വളരെ അധികം സ്നേഹിക്കുന്നുണ്ട് എന്നും സ്ത്രീയാണ് എങ്കിൽ ഒട്ടും ആ സിംഹങ്ങളെ ഭയപ്പെടുന്നില്ല എന്നും മനസിലാകും.

മൃഗ രക്ഷാപ്രവർത്തകയായ മൈക്കിള സിമനോവയാണ് വീഡിയോയിലെ സ്ത്രീ. ദക്ഷിണാഫ്രിക്കയിലെ ഒരു കുഴിയിൽ നിന്ന് അവരാണ് ഈ സിംഹങ്ങളെ രക്ഷിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും സിംഹങ്ങൾ വളർന്നപ്പോൾ അവൾക്ക് അവയെ മൃ​ഗശാലയ്ക്ക് വിട്ടു കൊടുക്കേണ്ടി വന്നു. മൽകിയ എന്നും അഡെല്ലെ എന്നുമാണ് സിംഹങ്ങളുടെ പേരുകൾ.

വളരെ ചെറുതായിരിക്കുമ്പോൾ അമ്മ സിംഹം കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു. അങ്ങനെ രക്ഷാപ്രവർത്തകർ അവയെ രക്ഷിച്ചു. അവിടെ നിന്നും വളരെ കുഞ്ഞുങ്ങളായിരുന്ന അവയെ പരിചരിച്ചതും നോക്കിയതും എല്ലാം സിമനോവയാണ്. അതായിരിക്കാം ആ സിംഹങ്ങൾക്ക് സിമനോവ അത്ര പ്രിയപ്പെട്ടവളായത്

Leave a Reply