ഭൂമിയെ ലക്ഷ്യമാക്കി ഭീമാകാരമായ ഉല്‍ക്ക നീങ്ങുന്നതായി നാസയുടെ മുന്നറിയിപ്പ്

0

 
ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി ഭീമാകാരമായ ഉല്‍ക്ക നീങ്ങുന്നതായി നാസയുടെ മുന്നറിയിപ്പ്. വിമാനത്തിന്റെ വലിപ്പമുള്ളതാണ് ഉല്‍ക്കയെന്ന് നാസയുടെ അറിയിപ്പില്‍ പറയുന്നു.

22ആര്‍ക്യൂ എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്ക ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും. മണിക്കൂറില്‍ 49,536 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്ക സഞ്ചരിക്കുന്നത്. ഭൂമിയില്‍ നിന്ന് 37 ലക്ഷം കിലോമീറ്റര്‍ അകലെ കൂടി ഉല്‍ക്ക കടന്നുപോകുമെന്നാണ് നാസ പറയുന്നത്. 

സെപ്റ്റംബര്‍ ഒന്നിനാണ് ഉല്‍ക്കയെ കണ്ടെത്തിയത്. അപ്പോളോ സംഘത്തില്‍പ്പെട്ട ഉല്‍ക്കയാണിത്.