ഭാരത് ജോഡോ യാത്ര ഇന്ന് തലസ്ഥാനത്ത്; വിഴിഞ്ഞം സമര നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സന്ദർശിച്ചേക്കും; നഗരത്തിൽ ഗതാഗത നിയന്ത്രണം

0

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാവിലെ ഏഴുമണിക്ക് നേമത്ത് നിന്ന് തുടങ്ങും. രാവിലെ പത്തുമണിയോടെ പട്ടത്താണ് പദയാത്ര അവസാനിക്കുക. ഉച്ചഭക്ഷണം സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ ക്ഷണിക്കപ്പെട്ട വ്യക്തികൾക്കൊപ്പം. തുടർന്ന് വിഴിഞ്ഞം സമര സമിതി നേതാക്കളെയും രാഹുൽ ഗാന്ധി കാണാനാണ് സാധ്യത.

ഇതിനിടയിൽ ഉച്ചയ്ക്ക് വിഴിഞ്ഞം സമര നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചേക്കുമെന്ന് പറയുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും കുട്ടികളുമായുള്ള ആശയവിനിമയവും നടത്തുമെന്നും പറയുന്നു.

കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം രാഹുല്‍ ഗാന്ധി സന്ദർശിക്കും. വൈകീട്ട് നാലുമണിക്ക്പദയാത്ര പട്ടം ജംഗ്ഷനിൽ നിന്ന് വീണ്ടും തുടങ്ങും. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരെക്കൂടാതെ പത്തനംതിട്ട ജില്ലയിലെ പ്രവർത്തകരും യാത്രയിൽ രാഹുലിനൊപ്പം പങ്കെടുക്കും. വൈകീട്ട് ഏഴിന് കഴക്കൂട്ടത്തെ സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്നത്തെ പരിപാടി

രാവിലെ 7 മണി: പദയാത്ര നേമത്ത് നിന്ന് ആരംഭിക്കുന്നു.

10 മണി: പദയാത്ര പട്ടത്ത് എത്തിച്ചേരും

വിശ്രമം

1 മണി: സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം.

2 മണി: ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണം. കുട്ടികളുമായുള്ള ആശയവിനിമയം

3.30 മണി: കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹ സന്ദർശനം.

4 മണി: പദയാത്ര പട്ടം ജംഗ്ഷനിൽ നിന്ന് പുനരാരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരോടൊപ്പം പത്തനംതിട്ട ജില്ലയിലെ നാല് നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരും യാത്രയിൽ പങ്കെടുക്കും

7 മണി: പദയാത്ര കഴക്കൂട്ടം അൽസാജ് അങ്കണത്തിൽ സമാപിക്കുന്നു. സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here