ബലാത്സം​ഗക്കേസിൽ യുവാവിനും അമ്മക്കുമെതിരെ കേസെടുത്ത് പൊലീസ്

0

നാഗ്പുർ: ബലാത്സം​ഗക്കേസിൽ യുവാവിനും അമ്മക്കുമെതിരെ കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലാണ് സംഭവം. ഭോപ്പാൽ സ്വദേശി അഭിഷേക് കുറിൽ(22) ഇയാളുടെ അമ്മ രജനി(45) എന്നിവർക്കെതിരെയാണ് നാഗ്പുർ ജരിപത്ക പോലീസ് കേസെടുത്തത്. അഭിഷേക് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കുകയും പിന്നീട് മറ്റ് പലരുമായും ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ഇയാളും അമ്മയും ചേർന്ന് നിർബന്ധിക്കുകയുമായിരുന്നു.

നാഗ്പുർ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. നാഗ്പുരിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കൗമാരക്കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ബലാത്സംഗകുറ്റം അടക്കം ചുമത്തിയാണ് പ്രതികൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. മധ്യപ്രദേശ് സ്വദേശികളായ ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here