നടി ദീപയുടെ ആത്മഹത്യക്ക് പിന്നിൽ പ്രണയനൈരാശ്യമെന്ന് റിപ്പോർട്ട്

0

ചെന്നൈ: തമിഴ് നടി ദീപ ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം കാരണമെന്ന് റിപ്പോർട്ട്. ദീപ ഒരാളുമായി പ്രണയത്തിലായിരുന്നു എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിൽ പ്രണയ ബന്ധത്തിൽ വിള്ളൽ വീണെന്നും നടിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നെന്നും പറയപ്പെടുന്നു. അതേസമയം, ആത്മഹത്യക്ക് കാരണം പ്രണയനൈരാശ്യമാണെന്ന് പറയുന്നുണ്ടെങ്കിലും കാമുകനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ചെന്നൈയിലെ അപ്പാർട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിലും ദീപ വേഷമിട്ടിട്ടുണ്ട്. പൗളിൻ ജെസീക്കയെന്നാണ് യഥാർത്ഥ പേര്. ചെന്നൈ വിരുഗമ്പാക്കത്തെ അപ്പാർട്ട്‌മെന്റിലാണ് ദീപയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ദീപയുടെ മൊബൈൽ ഫോണിലേക്ക് നിരവധി തവണ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് ഒരു സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു. സുഹൃത്ത് അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോഴാണ് ദീപയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply