ട്വന്‍റി- 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

0

മുംബൈ: ട്വന്‍റി- 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ.

രോഹിത് ശർമയാണ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കെ.എൽ. രാഹുലാണ് ഉപനായകൻ. മൊഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചഹാർ എന്നീ താരങ്ങളെ സ്റ്റാൻഡ് ബൈ താരങ്ങളായി ടീമിൽ എടുത്തിട്ടുണ്ട്.

വിരാട് കോഹ്ലി,സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ എന്നിവരെല്ലാം പതിനഞ്ചംഗ ടീമിലുണ്ട്. ആർ. അശ്വിൻ, യൂസ്വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ എന്നിവർ സ്പിന്നർമാരായി ടീമിനൊപ്പമുണ്ട്.

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ ഹർഷൽ പട്ടേലും ടീമിൽ തിരിച്ചെത്തി. ഇവർക്കൊപ്പം ആർഷദീപ് സിംഗ്, ഭുവനേശ്വർ കുമാർ എന്നീ താരങ്ങളും 15 അംഗ ടീമിൽ ഇടം നേടി.

ഇന്ത്യൻ ടീം: രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോഹ്ലി ,സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, ആർ. അശ്വിൻ, യൂസ്വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ, ആർഷദീപ് സിംഗ്, ഭുവനേശ്വർ കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here