ഗോപി സുന്ദറിനൊപ്പം പാട്ടായയിൽ നിന്നുള്ള ചിത്രവുമായി അമൃത; ഒടുവില്‍ കമന്റ് ബോക്‌സ് ഓഫാക്കി

0

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തുകയും പിന്നീട് പിന്നണി ഗാനരംഗത്തേയ്ക്ക് അതിവേഗം വളരുകയും ചെയ്ത ഗായികയാണ് അമൃത സുരേഷ്. നടന്‍ ബാലയുമായുള്ള വിവാഹവും വിവാഹ മോചനവുമെല്ലാം സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അടുത്തിടെയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയം അമൃത വെളിപ്പെടുത്തിയത്.

ഗോപി സുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത ഇപ്പോള്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കുമെല്ലാം നിരവധി നെഗറ്റീവ് കമന്റുകളാണ് ലഭിക്കാറുള്ളത്. ഇപ്പോള്‍ ഇതാ തായ്‌ലന്‍ഡിലെ പട്ടായയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവെച്ചിരിക്കുകയാണ് ഗോപിയും അമൃതയും.

പട്ടായ ഡയറീസ് എന്ന ക്യാപ്ഷനിലാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചത്. പിങ്ക് നിറത്തിലുള്ള ഷോര്‍ട്ട് ഡ്രസ്സാണ് അമൃത ധരിച്ചിരുന്നത്. ടീ ഷര്‍ട്ടും പൈജാമയുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം. ചിത്രങ്ങള്‍ക്ക് താഴെ പതിവുപോലെ തന്നെ വിമര്‍ശിച്ചുകൊണ്ടും പരിഹസിച്ചു കൊണ്ടുമുള്ള കമന്റുകള്‍ എത്തിയിരുന്നു. ആദ്യം ഓണായിരുന്ന കമന്റ് ബോക്‌സ് പെട്ടെന്ന് തന്നെ ഇരുവരും ഓഫ് ചെയ്യുകയും ചെയ്തു.

മകള്‍ പാപ്പുവിന്റെ വസ്ത്രമാണോ അമൃത ധരിച്ചിരിക്കുന്നത് എന്ന തരത്തിലുള്ള പരിഹാസ കമന്റുകള്‍ എത്തിയിരുന്നു. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെയാണ് ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷനിലായത്. ഇപ്പോള്‍ അഭയയുമായുള്ള ബന്ധവും അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി പ്രണയത്തിലായത്.

അടുത്തിടെ ഗോപി സുന്ദറിന്റെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം അമൃത പങ്കുവെച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതൊക്കെ ആരെയോ കാണിക്കാന്‍ വേണ്ടിയാണെന്ന് ചിലര്‍ പറയുഞ്ഞപ്പോള്‍ വളര്‍ന്നു വരുന്ന സ്വന്തം മകളെ കുറിച്ച് അമൃത ചിന്തിക്കണമെന്ന് പറഞ്ഞവരുമുണ്ട്.

ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയശേഷമുള്ള ആദ്യ ഓണം അടിപൊളിയായി ആഘോഷിച്ചിരുന്നു. ഓണാഘോഷത്തിന് ശേഷമാണ് ഇരുവരും മ്യൂസിക് ഷോയും മറ്റുമൊക്കെയായി വിദേശത്തേയ്ക്ക് പറന്നത്. തുടക്കത്തില്‍ ഇരുവരും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം കമന്റുകള്‍ താരങ്ങള്‍ മൈന്‍ഡ് ചെയ്യാറില്ല.

LEAVE A REPLY

Please enter your comment!
Please enter your name here