കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15ന്; സുധാകരൻ അധ്യക്ഷസ്ഥാനം നിലനിർത്തുമോ?

0

കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15 ന് നടക്കും. എറെ നാളുകൾക്ക് ശേഷമാണ് കേരളത്തിലെ കോൺ​ഗ്രസ് അദ്ധ്യക്ഷനെ തെരെഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നത്. ജനറൽ ബോഡി യോഗത്തിലാണ് തെരെഞ്ഞടുപ്പ്. അധ്യക്ഷ സ്ഥാനം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് കെ സുധാകരൻ. സംസ്ഥാനത്ത് സമവായത്തിലൂടെയാകും ഭാരവാഹികളെ നിശ്ചയിക്കുക. ജി. പരമേശ്വരയ്യയാണ് തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുടെ ചുമതല.

കോൺ​ഗ്രസിൽ എ.ഐ.സി.സി തെരഞ്ഞെടുപ്പ് ഉൾപ്പടെ ഷെ‍ഡ്യൂൾപ്രകാരം അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലെയും അദ്ധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നത്.

15ന് 11 മണിക്ക് ഇന്ദിരാഭവനിൽ നടക്കുന്ന ജനറൽ ബോഡി യോ​ഗത്തിലാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. കെപിസിസി ഭാരവാഹി പട്ടികയ്ക്കും കഴിഞ്ഞ ദിവസം എഐസിസി നേതൃത്വം അം​ഗീകാരം നൽകിയിരുന്നു. ആപട്ടികയും 15ന് പുറത്തുവിടും

LEAVE A REPLY

Please enter your comment!
Please enter your name here