കണ്ണൂരിൽ പോലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി’; കെ കെ രാഗേഷിനെതിരെ ഗവർണർ

0

കണ്ണൂരിൽ പോലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷെന്ന് ഗവർണർ . പ്രതിഷേധമുണ്ടയപ്പോൾ ഇടപെടൽ ശ്രമിച്ച പോലീസിനെ രാഗേഷ് തടഞ്ഞു. വേദിയിൽ നിന്നും ഇറങ്ങി വന്നാണ് തടഞ്ഞത്. ചരിത്ര കോൺഗ്രസിൽ ഉണ്ടായത് സ്വാഭാവിക പ്രതിഷേധമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് ആക്രമണമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആദ്യം തനിക്കെതിരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത് (k k ragesh)). രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply