ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി യൂത്ത് ലീഗിന്റെ പ്രതിഷേധം

0

കാസർകോഡ്:  ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടികാട്ടി യൂത്ത് ലീഗ്. ആരോഗ്യ മേഖലയിൽ കാസർഗോഡ് ജില്ലയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി വീശിയത്. പുത്തൂരിലെ ഒരു പരിപാടിക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് മുന്നിലാണ് പ്രതിഷേധ കൊടികാട്ടിയത്.
മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നാളിതുവരെ പൂർത്തീകരിച്ചിട്ടില്ലെന്നും, ഉത്‌ഘാടനം കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കാത്ത കാത്ത് ലാബിന്റെ പ്രവർത്തനം തുടങ്ങാത്തത്തിലും ജില്ലയിലെ എൻഡോസൽഫാൻ ദുരിതം അനുഭവിക്കുന്നവർക്ക് ആനുകൂല്യങ്ങൾ കിട്ടിയിരുന്നില്ല തുടങ്ങിയ കാര്യങ്ങൾ ആരോപിച്ചായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റുൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

Leave a Reply