ബൈക്കിൽ കറങ്ങി നടന്ന് എം.ഡി.എം.എ കച്ചവടം; ഇരകൾ വിദ്യാർഥികൾ; യുവാക്കൾ പിടിയിൽ

0

എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്‌റ്റില്‍. നൂറനാട്‌ മുതുകാട്ടുകര വിഷ്‌ണു വിലാസം വീട്ടില്‍ വിഷ്‌ണു(22), നൂറനാട്‌ മുതുകാട്ടുകര തറയില്‍ വീട്ടില്‍ അക്ഷയ്‌ശ്രീ(22) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരില്‍ നിന്നും ഒന്നര ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ വില്‍പന നടത്തുന്നതിനായി ബൈക്കില്‍ പോകവെ കുരട്ടിക്കാട്‌ ഭാഗത്ത്‌ നിന്നുമാണ്‌ ഇവരെ പിടികൂടിയത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്‌റ്റഡിയിലെടുത്തു. മാന്നാറിലും പരിസര പ്രദേശങ്ങളിലും വന്‍തോതില്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ വില്‍പന നടക്കുന്നതായി ജില്ലാ പോലീസ്‌ മേധാവി ജി.ജയദേവിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഡി.വൈ.എസ്‌.പി ആര്‍.ജോസ്‌, നര്‍ക്കോട്ടിക്‌ സെല്‍ ഡി.വൈ.എസ്‌.പി: ബിനുകുമാര്‍ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ജില്ലാ ഡാന്‍സാഫ്‌ ടീം, എസ്‌.ഐമാരായ അഭിരാം, ശ്രീകുമാര്‍, ജോണ്‍തോമസ്‌, സി.പി.ഒമാരായ സിദ്ദിഖ്‌ ഉല്‍ അക്‌ബര്‍, സുനില്‍കുമാര്‍. കെ.വി.എന്നിവരടങ്ങിയ സംഘമാണ്‌ ഇവരെ പിടികൂടിയത്‌.

Leave a Reply