മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പെരിന്തല്‍മണ്ണയില്‍ പൊലീസിന്‍റെ പിടിയില്‍

0

പെരിന്തൽമണ്ണ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പെരിന്തല്‍മണ്ണയില്‍ പൊലീസിന്‍റെ പിടിയില്‍. പാങ്ങ് ചേണ്ടി സ്വദേശി തൈരനില്‍ അബ്ദുൽ വാഹിദിനെ (29) ആണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽനിന്ന് ഏജന്‍റുമാര്‍ മുഖേന നാട്ടിലെത്തിച്ച് യുവാക്കള്‍ക്കിടയില്‍ വിൽപന നടത്തുകയാണ്.
ഈ സംഘത്തിലെ ചിലര്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് പെരിന്തല്‍മണ്ണ, കൊളത്തൂര്‍ ടൗണുകളിലും പരിസരങ്ങളിലും മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരെക്കുറിച്ച് സൂചന ലഭിച്ചത്.
തുടര്‍ന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പെരിന്തൽമണ്ണ സി.ഐ സി. അലവി, എസ്.ഐ. സി.കെ. നൗഷാദ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം പുലർച്ച നടത്തിയ പരിശോധനയിലാണ് അബ്ദുൽ വാഹിദിനെ അറസ്റ്റ് ചെയ്തത്. പരിശോധന തുടരുമെന്ന് ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍ അറിയിച്ചു. 

Leave a Reply