യോ​ഗി ആദിത്യനാഥിന് നേരെ ബോംബെറിയുമെന്ന് ഭീഷണി; വധഭീഷണി മുഴക്കിയത് വാട്സപ്പിലൂടെ; അന്വേഷണം ആരംഭിച്ച് പോലീസ്

0

ലഖ്‌നൗ: യോ​ഗി ആദിത്യനാഥിന് വാട്സപ്പിൽ വധഭീഷണി. മുഖ്യമന്ത്രിക്ക് നേരെ ബോംബെറിയുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. പൊലീസിന്റെ ടെക്‌സ്‌റ്റ് ഹെൽപ്പ് ലൈനിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചത്.

അന്വേഷണത്തിൽ ഒരാൾക്കെതിരെ കേസെടുത്തതായി ലഖ്‌നൗ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡയൽ-112 ഹെൽപ്പ് ലൈനിലെ വാട്ട്‌സ്ആപ്പ് നമ്പറിൽ ഷാഹിദ് എന്ന വ്യക്തിയാണ് സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരെ ബോംബെറിയുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായി പിടിഐയോട് പൊലീസ് പറഞ്ഞു. ഗോൾഫ് സിറ്റി പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഹെഡ്ക്വാർട്ടേഴ്‌സ് സ്റ്റേഷൻ കമാൻഡർ സുഭാഷ് കുമാർ പറഞ്ഞു. പ്രതികളെ പിടികൂടാൻ നിരവധി സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും സൈബർ സെല്ലും നിരീക്ഷണ സംഘങ്ങളും ഇതിനായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply