‘അതെ, ഞങ്ങൾ വേർപിരിഞ്ഞു’; വിവാഹമോചന വാർത്തകൾ ശരിവെച്ച് വീണ നായരുടെ ഭർത്താവ് ആർജെ അമൻ

0

സീരിയൽ നടി വീണ നായർ ബിഗ് ബോസിൽ പങ്കെടുത്തതോട് കൂടിയാണ് വിവാദങ്ങൾക്ക് ഇരയാവുന്നത്. നടി ഷോ യിൽ വച്ച് പറഞ്ഞ ഓരോ കാര്യങ്ങളും പുറത്ത് വലിയ രീതിയിൽ ചർച്ചയായി. ഒപ്പം വിമർശനപെരുമഴയായിരുന്നു. എന്നാൽ എല്ലാത്തിനും പിന്തുണ നൽകി കൊണ്ട് ഭർത്താവും മകനും കൂടെ നിന്നത് വീണയ്ക്ക് വലിയ ശക്തിയേകി. എന്നാൽ വീണ വിവാഹമോചിതയായ എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

യൂട്യൂബ് ചാനലുകളിലൂടെ വന്ന വാർത്തകൾക്ക് വിശദീകരണം നൽകാനോ മറുപടി പറയാനോ വീണ തയ്യാറായിട്ടില്ല. വീണ നായരും ഭർത്താവ് ആർ ജെ അമനും തമ്മിൽ വേർപിരിഞ്ഞു എന്ന വാർത്ത കാട്ട് തീ പോലെയാണ് പടർന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ വാർത്തകളോടൊന്നും വീണ പ്രതികരിക്കാൻ നിന്നില്ല. ഒടുവിൽ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയിൽ എത്തിയപ്പോഴാണ് സത്യത്തിൽ എന്താണ് പ്രശ്‌നം എന്ന് വീണ വെളിപ്പെടുത്തിയത്. ഞങ്ങൾ തമ്മിൽ എല്ലാ കുടുംബത്തിലെയും എന്ന പോലെ പ്രശ്‌നങ്ങളുണ്ട്. അത് നേരെയാവും എന്ന് വീണ പറഞ്ഞതോടെ ഗോസിപ്പുകൾ ഒരു പരിധിവരെ അവസാനിച്ചു.

എന്നാൽ ഇപ്പോൾ ഭാര്യയും നടിയുമായി വീണ നായരുമായി വേർപിരിഞ്ഞെന്ന് വ്യക്തമാക്കി ഭർത്താവ് അമൻ രംഗത്ത് വന്നിരിക്കുകയാണ്. എന്നാൽ ഇതുവരെ വിവാഹമോചനം നേടിയിട്ടില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

വിവാഹമോചനത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതെന്നും അമൻ കുറിച്ചു. ദുബായിൽ റേഡിയോ ജോക്കിയാണ് അമൻ. 2014ൽ ആയിരുന്നു വീണ നായരുമായുള്ള വിവാഹം. ഇവർക്ക് ഒരു മകനുണ്ട്.

Leave a Reply