ഗര്‍ഭധാരണത്തിന് ചികിത്സ തേടിയ യുവതിയെ ബലാത്സംഗം ചെയ്തു, ആൾദൈവം മിര്‍ച്ചി ബാബ അറസ്റ്റിൽ

0

ഭോപ്പാൽ: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ മിര്‍ച്ചി ബാബ എന്നറിയപ്പെടുന്ന ആള്‍ ദൈവം ബാബ വൈരാഗ്യാനന്ദ ഗിരി അറസ്റ്റില്‍.ഗ്വാളിയോറിലെ ഹോട്ടലില്‍ വച്ചാണ് മധ്യപ്രദേശ് പൊലീസ് ഇയാളെ പിടികൂടിയത്. കുട്ടികളുണ്ടാവത്തതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതിയെ ഇയാള്‍ ആശ്രമത്തില്‍വച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു.

ജൂലായിലാണ് യുവതി ബാബ വൈരാഗ്യാനന്ദ ഗിരിയെ സന്ദര്‍ശിച്ചത്. ഗര്‍ഭധാരണത്തിന് ചികിത്സ നല്‍കാമെന്ന് യുവതിയെ ആള്‍ദൈവം വിശ്വസിപ്പിക്കുകയും ചെയ്തു. സന്ദര്‍ശനത്തിനിടെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

ആഗസ്റ്റ് എട്ടിനാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു.

Leave a Reply