സൂര്യകുമാർ യാദവിന്‍റെ ബാറ്റിംഗ് കരുത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 165 റണ്‍സിന്‍റെ വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു

0

ബാ​സെ​റ്റെ​ർ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​ന്പ​ര​യി​ലെ മൂ​ന്നാം ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം നേ​ടി ഇ​ന്ത്യ. വി​ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ 2-1 എ​ന്ന നി​ല​യി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു.

വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 165 റണ്‍സിന്‍റെ വിജയലക്ഷ്യം സൂര്യകുമാർ യാദവിന്‍റെ ബാറ്റിംഗ് കരുത്തിൽ ഒരോവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. 44 പന്തിൽ 76 റണ്‍സ് നേടി സൂര്യകുമാർ ഇന്ത്യൻ ഇന്നിംഗസിന്‍റെ നെടുംതൂണായപ്പോൾ ഋഷഭ് പന്ത് 33 റണ്‍സുമായി പുറത്താകാതെ നിന്നു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 164 റ​ണ്‍​സ് നേ​ടി​യ​ത്. കൈ​ൽ മെ​ഴേ​സി​ന്‍റെ 73 റ​ണ്‍​സാ​ണ് വി​ൻ​ഡീ​സി​ന് ഭേ​ദ​പ്പെ​ട്ട് സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വാ​ണ് ക​ളി​യി​ലെ താ​രം

Leave a Reply