രാഷ്ട്രീയത്തിൽ ഇറങ്ങില്ല; ഗവർണറുമായി ചർച്ച നടത്തി രജനികാന്ത്

0

ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ.എൻ.രവിയുമായി നടൻ രജനികാന്ത് കൂടിക്കാഴ്ച നടത്തി. അരമണിക്കൂറോളം നീണ്ട ചർച്ചയിൽ രാഷ്ട്രീയവും തമിഴ്‌നാടിന്റെ പുരോഗതിയെക്കുറിച്ചും സംസാരിച്ചു. തമിഴ്‌നാടിന്റെ നന്മയ്ക്കും വളർച്ചയ്ക്കും വേണ്ടി എന്തും ചെയ്യാൻ ഗവർണർ തയ്യാറാണെന്ന് രജനികാന്ത് വ്യക്തമാക്കി.

എന്നാൽ ഗവർണറുമായുള്ള ചർച്ചയെ കുറിച്ച് വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്നും രജനികാന്ത് അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയങ്ങൾ ഉൾപ്പടെയുള്ള ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.

Leave a Reply