സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു

0

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. അടുത്ത മൂന്നു മണിക്കൂറിൽ കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സം​സ്ഥാ​ന​ത്ത് കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള 13 ജി​ല്ല​ക​ളി​ലും ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കോ​ട്ട​യം മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ‍​യ​ർ​ന്നു. കോ​ട്ട​യ​ത്ത് 43 കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കു​ട്ട​നാ​ട്ടി​ലും അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലും ജ​ല​നി​ര​പ്പ് ഉ‍​യ​ർ​ന്നു. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കൂ​ടി​യ​തോ​ടെ കു​ട്ട​നാ​ട് മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി കൂ​ടി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്.

ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​ന്ന് അ​വ​ധി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മു​ന്‍ നി​ശ്ച​യ​പ്ര​കാ​ര​മു​ള്ള സ​ര്‍​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. ജി​ല്ല​യി​ല്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​യ ശ​ബ​രി​ഗി​രി​യു​ടെ ക​ക്കി-​ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി. 981.456 മീ​റ്റ​റാ​ണ് ക​ക്കി-​ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി.

ഇ​രു അ​ണ​ക്കെ​ട്ടു​ക​ളു​ടെ​യും ജ​ല സം​ഭ​ര​ണി​ക​ൾ ഒ​ന്നി​ച്ചാ​ണ് കി​ട​ക്കു​ന്ന​തെ​ങ്കി​ലും ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​നു മാ​ത്ര​മാ​ണ് ഷ​ട്ട​ർ ഉ​ള്ള​ത്.

Leave a Reply