അയൺമാൻ പ്രേം ഇപ്പോൾ എവിടെയാണ്

0

ഇന്ത്യക്കാരുടെ അയൺമാൻ എന്നുപറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ ബാലനാണ് മണിപ്പൂർ സ്വദേശിയായ പ്രേം നിങ്ങോമ്പം. മാർവൽ സിനിമയിലെ കഥാപാത്രമായ അയൺമാന്റെ സ്യൂട്ട് സൃഷ്ടിച്ച് വൈറലായ ആളാണ് പ്രേം. തന്റെ സൃഷ്ടിലൂടെ ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിച്ച താരത്തെ അന്ന് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ പ്രേം എവിടെയാണെന്നും എന്തു ചെയ്യുകയാണെന്നും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

ഹൈദരാബാദിലെ മഹീന്ദ്ര യൂണിവേഴ്സിറ്റിയിലെ എൻജീനിയറിങ്ങ് വിദ്യാർഥിയായ പ്രേം നിങ്ങോമ്പം കഴിഞ്ഞ വേനലിൽ മഹീന്ദ്രയുടെ ഓട്ടോ ഡിസൈൻ സ്റ്റുഡിയോയിൽ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘പ്രേം വളരെ വിജയകരമായി ഇൻ്റേൺഷിപ്പ് പൂർത്തിയാക്കി, അഡ്വാൻസ് കാർ ഓപ്പണിങ് മെക്കാനിസത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന പ്രേം, പുതിയ കാര്യങ്ങൾ പഠിക്കാൻ വളരെയധികം താൽപര്യം കാണിക്കുന്നു. ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസ് പ്രേമിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്. ഇത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്’-ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

Leave a Reply