നാലാം ദിനത്തിലേക്ക് കടന്ന് വിഴിഞ്ഞം സമരം; ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടില്‍ ലത്തീന്‍ അതിരൂപത; മന്ത്രിയുമായി നടത്തുന്ന അതിനിർണായക ചർച്ച ഇന്ന്

0

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമര പ്രതിഷേധക്കാരുമായി സർക്കാർ നടത്തുന്ന ഏറ്റവും നിർണായകമായ ചർച്ച ഇന്ന്. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍റെ നേതൃത്വത്തിലാണ് ചർച്ച നടത്തുക. സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സമരം പ്രധാനമായും മുന്നോട്ടു വെയ്ക്കുന്ന ആവശ്യങ്ങൾ തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുന്നത് ഉൾപ്പടെയുള്ള ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിന്നുകൊണ്ടാണ്. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കില്ലെന്ന് സർക്കാർ മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ട്. തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം ഇന്ന് നാലാം ദിനത്തിലേക്ക് കടന്നിരിക്കയാണ്. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്നത്തെ സമരത്തിന് നേതൃത്വം നൽകുന്നത്.

അതേസമയം വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചർച്ച നടത്തണമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി കൂടുതൽ പണം ആവശ്യപ്പെടണം. വിഴിഞ്ഞം സമരത്തിൻ്റെ പേരിൽ രാഷ്ട്രീയം കളിക്കാനില്ലെന്നും ഇത് ജീവിതത്തിൻ്റെ പ്രശ്നമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഇക്കാര്യം താൻ മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

Leave a Reply