നെയ്യാറ്റിൻകര താലൂക്കിലെ ഒരു പ്രമുഖ സ്വകാര്യ സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ ചതിയിൽപ്പെടുത്തി ചൂക്ഷണം ചെയ്ത വിരുതൻ പിടിയിൽ

0

നെയ്യാറ്റിൻകര താലൂക്കിലെ ഒരു പ്രമുഖ സ്വകാര്യ സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ ചതിയിൽപ്പെടുത്തി ചൂക്ഷണം ചെയ്ത വിരുതൻ പിടിയിൽ. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കാഞ്ഞിരംകുളം ചാണി കിഴക്കേ കളത്താന്നി വീട്ടിൽ ശ്രീകാന്തിനെ (19) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

കെട്ടിട നിർമ്മാണ തൊഴിലാളിയായ ശ്രീകാന്ത് താലൂക്കിലെ പ്രമുഖ സ്‌ക്കൂളിലെ വിദ്യാർത്ഥിനിയെ പരിചയപ്പെടുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ്. ഇൻസ്റ്റഗ്രാമിൽ ഡാൻസും പാട്ടും ഡബ്മാഷും അടക്കം ചെറിയ പൊടിക്കൈകൾ കാട്ടി പെൺ കുട്ടികളെ വളച്ചെടുക്കുന്ന ശ്രീകാന്ത് ഈ കുട്ടിയേയും തന്റെ ട്രാക്കിലേക്ക് വരുത്തുകയായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ നമ്പർ കൂടി കിട്ടിയതോടെ നിരന്തരം ഫോൺ വിളിച്ചും ശല്യമായി.

പിന്നീട് ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം പ്രണയമാക്കി വളർത്തി മോട്ടിവേഷൻ എന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിക്കുക പതിവായിരുന്നു. കുട്ടിക്കാലത്ത് അച്ഛൻ മരിച്ച ശ്രീകാന്തിന്റെ വീട്ടിൽ പകൽ സമയത്ത് അമ്മ കാണില്ല. ഇത് മനസിലാക്കി ഡാൻസ് പഠിപ്പിക്കാമെന്നൊക്ക പറഞ്ഞാണ് പെൺകുട്ടിയെ വീട്ടിലേക്ക് ആദ്യം കൂട്ടി കൊണ്ടു പോയത്.

സ്‌കൂളിൽ എത്തിയ ശേഷം വീട്ടിൽ പോകുന്നുവെന്നും സുഖമില്ലന്നും പെൺകുട്ടിയെ കൊണ്ട് കള്ളം പറയിപ്പിച്ചാണ് പ്രതി പെൺകുട്ടിയെ സ്‌ക്കൂളിന് വെളിയിൽ എത്തിച്ചിരുന്നത്. സ്‌ക്കൂളിന് പുറത്ത് എത്തിച്ച ശേഷം വണ്ടിയിൽ കയറ്റി വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്. രണ്ടു മാസമായി പീഡനം തുടരുകയായിരുന്നു. ഭീക്ഷണിപ്പെടുത്തിയാണ് പ്ലസ്്ടു വിദ്യാർത്ഥിനിയെ വീട്ടിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസം ഭീക്ഷണപ്പെടുത്തി വീട്ടിലെത്തിച്ച് പ്രതി പീഡിപ്പിക്കുന്നതിനിടെ പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് നാട്ടൂകാരാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കാഞ്ഞിരംകുളം എസ്എച്ച്ഒ അജിചന്ദ്രൻ നായരുടെയും എസ് ഐ സജീറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ പിടികൂടിയത്. പ്രതി സമൂഹമാധ്യമം വഴി വേറെയും പെൺകുട്ടികളെ ചതിയിൽപ്പെടുത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply