ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി പട്ടികജാതി സംഗമത്തിലും പങ്കെടുക്കും

0

തിരുവനന്തപുരം∙ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്നിന് ബിജെപി പട്ടികജാതി സംഗമത്തിലും പങ്കെടുക്കും. ബിജെപി കോർ കമ്മിറ്റി യോഗവും അന്നു ചേരുന്നുണ്ട്. നേരത്തെ 2 തവണ തിരുവനന്തപുരത്ത് അമിത് ഷാ എത്തുമെന്നറിയിച്ചെങ്കിലും പിന്നീടു പരിപാടി മാറ്റി വച്ചിരുന്നു.

പട്ടികജാതി സംഗമം മുൻപു നിശ്ചയിച്ചതു പോലെ ഇപ്പോൾ നടത്തണമെന്ന് അമിത് ഷാ തന്നെ നിർദേശിച്ചതിനെ തുടർന്നാണ് മൂന്നിന് യോഗം ചേരുന്നത്. 2ന് വൈകിട്ട് വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷായ്ക്ക് ബിജെപി പ്രവർത്തകർ വലിയ സ്വീകരണവും ഒരുക്കിയിട്ടുണ്ട്

Leave a Reply