ആംബുലൻസ് സർവിസുകൾക്ക് ഏകീകൃത വാടകനിരക്ക് കൊണ്ടുവരും

0

തിരുവനന്തപുരം: ആംബുലൻസ് സർവിസുകൾക്ക് ഏകീകൃത വാടകനിരക്ക് കൊണ്ടുവരുമെന്ന് മന്ത്രി ആന്‍റണി രാജു സജി ചെറിയാന്‍റെ സബ്മിഷന് മറുപടി നൽകി. ഇതിനായി ലഭിച്ച റിപ്പോർട്ട് പരിശോധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും പൊതുമാർഗരേഖ ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡ്രൈവർമാർക്ക് പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, വർഷത്തിലൊരിക്കൽ പരിശീലനം, ജാക്കറ്റ് യൂനിഫോമും ബാഡ്ജും ധരിക്കാൻ അനുവദിക്കൽ എന്നിവ നടപ്പാക്കും. ഗോശ്രീ പാലങ്ങളും അനുബന്ധ പാലങ്ങളും മരാമത്ത് വകുപ്പ് ഏറ്റെടുക്കില്ലെന്ന് കെ.എൻ. ഉണ്ണികൃഷ്ണന്‍റെ സബ്മിഷന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മറുപടി നൽകി.

Leave a Reply