ലഹരിമരുന്നു കേസുകളിൽ നടപടികൾ കൂടുതൽ ശക്തമാക്കി യുഎഇ

0

ദുബായ് ∙ ലഹരിമരുന്നു കേസുകളിൽ നടപടികൾ കൂടുതൽ ശക്തമാക്കി യുഎഇ. കുറഞ്ഞത് 50,000 ദിർഹം (10.8 ലക്ഷത്തിലേറെ രൂപ) പിഴയും തടവുമാണ് ശിക്ഷ. കേസിന്റെ ഗൗരവമനുസരിച്ച് തടവും പിഴയും കൂടും.

ലഹരിമരുന്ന് ഇടപാടുകൾക്ക് പണം നിക്ഷേപിക്കുക, പണം സ്വീകരിക്കുകയോ കൈമാറുകയോ മറ്റാരെയെങ്കിലും കൊണ്ട് അയപ്പിക്കുകയോ ചെയ്യുക, സ്വാധീനിക്കാൻ ശ്രമിക്കുക, മറ്റുവിധത്തിൽ നേട്ടമുണ്ടാക്കുക തുടങ്ങിയവ അതീവ ഗുരുതര കുറ്റകൃത്യമാണെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here