തൃശ്ശൂരിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

0

തൃശ്ശൂർ: തൃശ്ശൂരിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാക്കളാണ് മുങ്ങി മരിച്ചത്. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

അക്ഷയും സാന്റോയും ഉൾപ്പെടെ മൂന്നുപേർ രണ്ടു ബൈക്കുകളിലായി വെള്ളച്ചാട്ടത്തിന് അടുത്തേക്ക് വരികയായിരുന്നു. തുടർന്ന് അക്ഷയും സാന്റോയും വെള്ളത്തിലിറങ്ങി. മൂന്നാമത്തെയാൾ ഫോട്ടോ എടുക്കുന്നതിനും മറ്റുമായി വെള്ളച്ചാട്ടത്തിന് പുറത്തുംനിന്നു.

പാറയിടുക്കിനിടയിൽ മുങ്ങിത്താഴ്ന്നാണ് അക്ഷയും സാന്റോയും മരിച്ചതെന്നാണ് എന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും ഫയർഫോഴ്സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

പുറത്തെടുത്തപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നെന്ന് പ്രദേശവാസികളും മറ്റും പറഞ്ഞു. ഒരുകാലത്ത് ഇവിടെ അപകടങ്ങൾ തുടർക്കഥയായിരുന്നു. എന്നാൽ പിന്നീട് സുരക്ഷ ശക്തമാക്കിയതോടെ അതിന് താൽക്കാലികമായ അവസാനമായി. ഇതിനിടെയാണ് മുന്നറിയിപ്പുകൾ അവഗണിച്ച് യുവാക്കൾ വെള്ളത്തിലിറങ്ങിയതും ജീവൻ പൊലിഞ്ഞതും.

LEAVE A REPLY

Please enter your comment!
Please enter your name here